കൊച്ചി: സൈബർ സുരക്ഷാ രംഗത്തെ രാജ്യത്തെതന്നെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ 2026ന് ഇന്നു തുടക്കമാകും. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ രാവിലെ 9.30ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.
ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ ഡെപ്യൂട്ടി സെക്യൂരിറ്റി അഡ്വൈസർ ടി.വി. രവിചന്ദ്രൻ, എസ്ബിഐ ചെയർമാൻ ചെല്ല ശ്രീനിവാസുലു ഷെട്ടി, സംസ്ഥാന പൊലിസ് മേധാവിയും കൊക്കൂൺ 2026 ചെയർമാനുമായ റവാഡ ആസാദ് ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടറും കൊക്കൂൺ 2026 കോ-ചെയർമാനുമായ മനോജ് എബ്രഹാം, യുഎഇയിലെ സൈബർ സെക്യൂരിറ്റി ഹെഡ് ഡോ. മുഹമ്മദ് അൽ കുവൈറ്റി, സിഇആർടി ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് ബഹൽ തുടങ്ങിയവർ പങ്കെടുക്കും.